ശ്രീനഗർ|
VISHNU N L|
Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (12:33 IST)
പാകിസ്ഥാനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമീപനം ശരിയായ വിധത്തില്‍ തന്നെയാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അബ്ദുള്ള മോഡിയുടെ നിലപാടിനെ പ്രശംസിച്ചത്.
പാകിസ്ഥാനും ഭീകരതയുടെ പ്രശ്നം നേരിട്ടു കൊണ്ടിരിക്കുകയാണ് . അവിടെ പള്ളികളും സ്കൂളുകളുമൊക്കെ ആക്രമിക്കപ്പെടുന്നു . അതുകൊണ്ട് തന്നെ ആദ്യ ചർച്ച ഭീകരവാദത്തെക്കുറിച്ച് തന്നെയാകണമെന്ന ഇന്ത്യൻ നിലപാട് പൂർണമായും ശരിയാണ് . അബ്ദുള്ള പറഞ്ഞു . ഭീകരവാദത്തെ നേരിടാൻ കഴിഞ്ഞാൽ മറ്റ് പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്ഥാന് നേരേയുള്ള മോഡിയുടെ സമീപനം കർക്കശമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. വ്യവസ്ഥകൾ വയ്ക്കുന്നതിനെ കാർക്കശ്യമെന്ന് പറയരുത് .
പാകിസ്ഥാനുമായുള്ള നല്ല ബന്ധത്തിന് സാദ്ധ്യമായതെല്ലാം മോഡി ചെയ്തു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയായപ്പോൾ താൻ ചർച്ചയ്ക്ക് തയ്യാറാണെന്നുള്ള സൂചന അദ്ദേഹം നൽകിയിരുന്നു . സാർക്ക് രാജ്യത്തിന്റെ തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിനും വിളിച്ചിരുന്നു.
പാകിസ്ഥാനുമായി സംസാരിക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു . അതിനപ്പുറം മോഡി പാകിസ്ഥാനു മുന്നിൽ മുട്ടിലിഴയണമെന്നാണോ നിങ്ങൾ പറയുന്നതെന്നും അബ്ദുള്ള ചോദിച്ചു.