ന്യൂഡൽഹി|
Last Modified ശനി, 28 നവംബര്‍ 2015 (18:50 IST)
ഇന്ത്യയുടെ മുഴുവൻ സൈനികരും കശ്മീരിൽ എത്തിയാൽപ്പോലും ഭീകരവാദികളെ ചെറുത്തു തോൽപ്പിക്കാനാവില്ലെന്ന വിവാദ പ്രസ്താവനയുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമാണെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ് ഫാറൂഖിന്റെ പുതിയ പ്രസ്താവന.
കശ്മീരിലെ തീവ്രവാദികളെ തടയാൻ ഇന്ത്യൻ സേനയ്ക്ക് ശേഷിയില്ലെന്നും ഇന്ത്യൻ സേന ഒന്നടങ്കം വന്നാലും തീവ്രവാദികളെ തടയാൻ കഴിയില്ലെന്നും
ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഫറൂഖ് അബ്ദുള്ളയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പാക് അധീന കശ്മീർ നിലവിൽ പാക്കിസ്ഥാന്റെ ഭാഗമാണ്, അതുകൊണ്ട് അതവിടെ തന്നെ തുടരുമെന്നുമുള്ള നാഷനൽ കോൺഫറൻസ് പാർട്ടിയുടെ മുതിർന്ന നേതാവു കൂടിയായ ഫാറൂഖ് അബ്ദുല്ലയുടെ വാക്കുകൾ ഏറെ വിവാദമായിരുന്നു.
ഈ യാഥാർഥ്യം നമ്മൾ മനസ്സിലാക്കണം. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയല്ലാതെ ഇന്ത്യ – പാകിസ്ഥാൻ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല. മാധ്യമങ്ങളോടു സംസാരിക്കവെയാണ് അബ്ദുല്ല ഇങ്ങനെ പരാമർശിച്ചത്. ഫാറൂഖിന്റെ വാക്കുകൾക്കെതിരെ മകൻ ഒമർ അബ്ദുല്ലയും രംഗത്തെത്തിയിരുന്നു.