കശ്‌മീര്‍ സ്വന്തമാക്കാമെന്ന്‌ പാകിസ്‌താന്‍ സ്വപ്‌നം കാണെണ്ടെന്ന്‌ ബിജെപി

ശ്രീനഗര്‍| VISHNU N L| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (17:07 IST)
കശ്‌മീര്‍ സ്വന്തമാക്കാമെന്ന്‌ പാകിസ്‌താന്‍ സ്വപ്‌നം കാണെണ്ടെന്ന്‌ ബിജെപി. ജമ്മു കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്‌. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയുടെയും ആവശ്യമില്ലെന്നും ബിജെപി വക്‌താവ്‌ ഖാലിദ്‌ ജഹാംഗീര്‍ പറഞ്ഞു.

അടുത്തിറങ്ങിയ വീഡിയോകളില്‍ നിന്നും പാക്‌ അധീന കശ്‌മീരിലെ ജനങ്ങളുടെ അവസ്‌ഥ എന്താണെന്ന്‌ വ്യക്‌തമാണ്‌. കഴിഞ്ഞ 25 വര്‍ഷമായി ജമ്മുവില്‍ പാക്‌ സേന നിഴല്‍ യുദ്ധം നടത്തുകയാണ്‌. ജമ്മു കശ്‌മീരിനെ ഒരു യുദ്ധ ഭൂമിയാക്കി അവര്‍ മാറ്റി. സമാധാനപരമായ ജീവിതമാണ്‌ കശ്‌മീര്‍ നിവാസികള്‍ ആഗ്രഹിക്കുന്നത്‌. അവര്‍ക്ക്‌ പാകിസ്‌താനോടും അവിടുത്തെ ഭരണത്തോടും യാതൊരു താല്‍പര്യവുമില്ലെന്നും ഖാലിദ്‌ വ്യക്‌തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :