വധുവിന് കന്യകാത്വ പരിശോധന; എതിര്‍ത്ത യുവാവിന് സാമുദായിക ബഹിഷ്കരണം

  virginity test , police case , family , പൊലീസ് , കന്യകാത്വ പരിശോധന , വിവേക് , കഞ്ചര്‍ബാത്ത്
താനെ| Last Modified വ്യാഴം, 16 മെയ് 2019 (15:41 IST)
കന്യകാത്വ പരിശോധനയ്‌ക്ക് എതിരെ നിലപാട് സ്വീകരിച്ച കുടുംബത്തിന് സാമുദായിക ബഹിഷ്കരണം. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ കഞ്ചര്‍ബാത്ത് സമുദായത്തിലുള്ള വിവേക് തമൈച്ചിക്കാര്‍ എന്ന യുവാവിനും കുടുംബത്തിനുമാണ് എതിര്‍പ്പ് നേരിടേണ്ടി വരുന്നത്.

വിവാഹത്തിന് മുമ്പ് വധുവായ സ്‌ത്രീ താന്‍ കന്യകയാണെന്ന് തെളിയിക്കേണ്ടതുണ്ട്. ഈ രീതിയെ വിവേകും കുടുംബവും ശക്തമായി എതിര്‍ക്കുകയും സമുദായത്തിന്റെ രീതി തെറ്റാണെന്നും വ്യക്തമാക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് സാമുദായിക ബഹിഷ്കരണം നേരിടേണ്ടി വന്നത്.

തങ്ങളുടെ കുടുംബവുമായി സഹകരിക്കരുതെന്ന് സമുദായത്തിലെ എല്ലാ അംഗങ്ങളോടും സമുദായ നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്ന് വിവേക് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്‌ച മുത്തശ്ശി മരിച്ചപ്പോള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍
സമുദായത്തില്‍ നിന്നും ആരും എത്തിയില്ല. അന്ന് സമുദയത്തിലുള്ള ഒരാളുടെ 'പ്രീ വെഡ്ഡിംഗ്' ആഘോഷം വലിയ ശബ്ദത്തില്‍ പാട്ടൊക്കെ വച്ച് നടത്തിയെന്നും പരാതിക്കാരന്‍ പറഞ്ഞു. വിവേകിന്‍റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :