പുതിയ നോട്ടുകളുടെ വ്യാജന്മാർ സജീവമാകുന്നു; സൂറത്തിൽ നിന്നും അഞ്ചര ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി രണ്ട് പേരെ പിടികൂടി

Sumeesh| Last Modified ഞായര്‍, 8 ഏപ്രില്‍ 2018 (14:55 IST)
സൂറത്ത്: രാജ്യത്ത് പുതിയ നോട്ടുകളുടെ വ്യാജന്മാർ വ്യാപകമാവുകയാണ്. സൂറത്തിൽ 1,50,200 രൂപയുടെ കള്ളനോട്ടുകളുമായി രണ്ട്പേരെ പൊലീസ് പിടികൂടി. ജഗദീഷ്, മുഹമ്മദ് അന്‍സാരി എന്നിവരാണ് കള്ളനോട്ടുകളുമായി പിടിയിലായത്. 344 വ്യാജ കറൻസികൾ പൊലീസി ഇവരിൽ നിന്നും പിടിച്ചെടുത്തു.

500 രൂപയുടെ 295 വ്യാജ നോട്ടുകളും, 200 രൂപയുടെ 1 നോട്ടും, 100 രൂപയുടെ 3 നോട്ടുകളും, 50 രൂപയുടെ 45 വ്യാജ നോട്ടുകളുമാണ് ഇവർ വിതരണം ചെയ്യാനായി കയ്യിൽ കരുതിയിരുന്നത്. തൂടർന്ന് പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നലു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കൂടി കണ്ടെത്തുകയായിരുന്നു.

രണ്ട് പേർ ചേർന്ന് നഗരത്തിൽ കള്ളനോട്ടുകൾ വിതരണം ചെയ്യുന്നു എന്ന രഹസ്യ വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് അമ്രോളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത് എന്ന് എസിപി, ബി സി താക്കൂര്‍ വ്യക്തമാക്കി. ബിഹാറിൽ നിന്നുമാണ് കള്ളനോട്ടുകൾ എത്തുന്നത് എന്നാണ് പോലിസിന് പ്രാഥമിക അന്വേഷണത്തിൽ നന്നും വ്യക്തമാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :