കോമണ്‍‌വെല്‍ത്ത് ഗെയിംസ്; നാലാം ദിനത്തില്‍ 10 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

ആറു സ്വര്‍ണ്ണവും രണ്ടു വെള്ളിയും സ്വന്തമാക്കി ഇന്ത്യ

അപര്‍ണ| Last Modified ഞായര്‍, 8 ഏപ്രില്‍ 2018 (10:00 IST)
കോമൺവെൽത്ത് ഗെയിംസിന്റെ നാലാം ദിനത്തില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു. നാലാം ദിനമായ ഇന്ന് ഇതുവരെ രണ്ടു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഉറച്ച് നില്‍ക്കുകയാണ്. ആതിഥേയരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും മാത്രമാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്.

സെമിയിൽ കടന്ന ബോക്സിങ് താരം മേരി കോമിലൂടെ വനിതാ വിഭാഗം ബോക്സിങ്ങിലും മെഡലുറപ്പിച്ചു. ഇതോടെ ആകെ ആറു സ്വർണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 10 മെഡലുകളാണ് ഇന്ത്യയുടെ കൈവശമുള്ളത്.

ഇന്നലെ ഭാരദ്വഹനത്തിൽ നിന്നും ഇന്ത്യ നാലാം സ്വർണ്ണം സ്വന്തമാക്കിയിരുന്നു. പുരുഷൻമാരുടെ 85 കിലൊ വിഭാഗത്തിൽ വെങ്കട് രാഹുല്‍ രഗാലയാണ് ഇന്ത്യക്ക് നാലാം സ്വർണ്ണം നേടിതന്നത് 338 കിലൊയാണ് വെങ്കട് രാഹുല്‍ര ഉയർത്തിയ ഭാരം.

നേരത്തെ പുരുഷന്മാരുടെ 77 കിലൊ വിഭാഗത്തിൽ സതീഷ് കുമാര്‍ ശിവലിംഗയും സ്വർണ്ണം നേടിയിരുന്നു വനിതകളുടെ 53 കിലോ ഭാരദ്വഹനത്തില്‍ റെക്കോർഡിട്ടാണ് സഞ്ജിത ചാനു ഇന്ത്യയുടെ സ്വർണ്ണനേട്ടത്തിന് തുടക്കമിട്ടത്. പുരുഷന്‍മാരുടെ 69 കിലോ ഭാരോദ്വഹനത്തില്‍ 295 കിലോ ഭാരമുയര്‍ത്തി ദീപക് ലാത്തര്‍ വെങ്കല മെഡല്‍ നേടുകയും ചെയ്തിരുന്നു.

ഭാരോദ്വഹനം 69 കിലോഗ്രാം വിഭാഗത്തിൽ പൂനം യാദവ്, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കർ എന്നിവരാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ തന്നെ ഹീന സിദ്ദു വെള്ളിയും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :