മഹാരാഷ്ട്രയിലെ ആദ്യ ബിജെപി മന്ത്രിസഭ അധികാരമേറ്റു

മുംബൈ| VISHNU.NL| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (16:47 IST)

മഹാരാഷ്ട്രയിലെ ആദ്യ ചെയ്ത് അധികാരമേറ്റു. നരേന്ദ്ര മോഡി, അമിത്ഷാ, എല്‍‌കെ‌ അദ്വാനി എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെ പി അണികളുടെ മുന്നിലാണ് ഫഡ്നാവിസിന്റെ മന്ത്രിസഭ അധികാരമേറ്റത്. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യ പ്രതിജ്ഞ ചെയ്തു.

ഫഡ്നാവിസ് ഉള്‍പ്പടെ പത്ത് മന്ത്രിമാരാണ് അധികാരമേറ്റത്. വിനോദ് താവഡെ, ഏക്‌നാഥ് ഘാഡ്‌സെ, സുധീര്‍ മുഞ്ചിത്വാര്‍, പ്രകാശ് മേത്ത, തുടങ്ങിയവര്‍ മന്ത്രിമാരായി അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ ബോളിവുഡിലെയും വ്യവസായ രംഗത്തെയും പ്രമുഖരും സ്വാതന്ത്ര്യ സമര സേനാനികളും സന്നദ്ധ പ്രവര്‍ത്തകരും എത്തിയിരുന്നു.

നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പറഞ്ഞ ശിവസേന നിലപാട് മയപ്പെടുത്തി ചടങ്ങിനെത്തി. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞ നടക്കുന്ന വാംഘഡെ സ്റ്റേഡിയത്തിലെ ഗാലറികള്‍ നിറക്കാന്‍ നാല്‍പതിനായിരത്തില്‍ പരം ബിജെപി പ്രവര്‍ത്തകരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മുംബൈയിലെത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :