സഖ്യമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും മുന്നറിയിപ്പുമായി ശിവസേന

ബിജെപി,ശിവസേന, മഹാരാഷ്ട്ര
മുംബൈ| VISHNU.NL| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (10:41 IST)
മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിസഭ അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്നതിനു പിന്നാലെ തങ്ങളെ സഖ്യത്തില്‍ ചേര്‍ക്കാത്തതിന്റെ ദേഷ്യവുമായി രംഗത്ത്. ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാണെന്നാണ് ശിവസേന പറയുന്നത്. മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയത്.

ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ
ക്ഷണിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കാന്‍ തയാറാണെന്നും മന്ത്രിസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം നല്‍കണമെന്നുമാണ് ശിവസേന പറഞ്ഞിരിക്കുന്നത്. കൂടാതെ എന്‍സിപിയുടെ പിന്തുണ സ്വീകരിക്കരുതെന്നും പിന്തുണ സ്വീകരിച്ചാല്‍ അത് ബിജെപി സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാകുമെന്നും ശിവസേന പറയുന്നു.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മുന്‍പുതന്നെ സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായ ചര്‍ച്ച നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, നിബന്ധനകളില്ലാതെ പിന്തുണ നല്‍കാമെങ്കില്‍ സഖ്യത്തിന് തയാറാണെന്ന് അറിയിച്ചിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം സഖ്യചര്‍ച്ചകള്‍ നടത്താമെന്ന ബിജെപി നേതാവ് ജെപി നാഡയുടെ നിര്‍ദ്ദേശം സേന തള്ളിക്കളഞ്ഞിട്ടുമുണ്ട്.

ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ശിവസേന ഭരിക്കുന്നത് ബിജെപി പിന്തുണയോടെയായതിനാല്‍ സേന വഴങ്ങുമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ സാഹചര്യം മാറിയാല്‍ എംഎന്‍എസിന്റെയോ എന്‍സിപിയുടെയോ പിന്തുണ സ്വീകരിക്കാമെന്നാണ് ഇപ്പോള്‍ ശിവസേന കരുതുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :