അഭിറാം മനോഹർ|
Last Modified വെള്ളി, 23 ജൂണ്‍ 2023 (20:51 IST)
പി എം കിസാന്‍ മൊബൈല്‍ ആപ്പില്‍ കര്‍ഷകര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മുഖം സ്കാന്‍ ചെയ്ത് കൊണ്ട് ഫെയ്സ് ഓതന്റിഫിക്കേഷനിലൂടെ ഇ കെവൈസി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഇ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഫിംഗര്‍പ്രിന്റും വണ്‍ ടൈം പാസ്വേഡും ആവശ്യമാണ്. ഇതിന് പകരം മുഖം സ്കാന്‍ ചെയ്യാന്‍ കഴിയുന്നതോടെ ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.
പുതിയ ഫീച്ചര്‍ നിലവില്‍ വരുന്നതൊടെ കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കുറച്ചുകൂടി സൗകര്യപൂര്വമാകുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷം 6000 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. നാല് മാസം കൂടുമ്പോള്‍ 2000 രൂപ വെച്ച് 3 ഗഡുക്കളായാണ് ഈ തുക ലഭിക്കുന്നത്.