ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
വ്യാഴം, 25 ജൂണ്‍ 2015 (18:06 IST)
ട്രേഡ് യുണിയനുകളുടെ കടുത്ത എതിര്‍പ്പ് മറികടന്ന് കേന്ദ്രസര്‍ക്കാര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്(ഇപിഎഫ്ഒ) ഓഹരിവിപണിയില്‍ നിക്ഷേപമിറക്കുന്നു. പത്ത് വര്‍ഷത്തോളംനീണ്ട എതിര്‍പ്പിനൊടുവിലാണ്, ആറ് കോടി വരിക്കാരുള്ള എംപ്ലോയീസ് പെഷന്‍ ഫണ്ട് ഓര്ഗനൈസേഷന് ഓഹരിയിലെ നിക്ഷേപത്തിന് പച്ചക്കൊടി കാണിക്കുന്നത്.
ജൂലായ് മുതല്‍ ഓഹരിയില്‍ നിക്ഷേപിക്കും. 5871 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷം നിക്ഷേപിക്കുക. ഇതോടെ, എല്‍ഐസി കഴിഞ്ഞാല്‍ ഓഹരിയില്‍ നിക്ഷേപമിറക്കുന്ന ഏറ്റവും വലിയ സ്ഥാപനമാകും ഇപിഎഫ്ഒ. മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം ആദ്യം ഇടിഎഫിലാകും ഇടുക. മാര്‍ച്ച് 31 ഓടെ ഓഹരിയിലെ നിക്ഷേപം അഞ്ച് ശതമാനമായി ഉയര്‍ത്തുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.