വിമാന എഞ്ചിനില്‍ കുടുങ്ങി മരിച്ച ടെക്‌നീഷ്യന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ അഞ്ചുലക്ഷം നല്കും

മുംബൈ| JOYS JOY| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2015 (13:33 IST)
എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി മരിച്ച ടെക്‌നീഷ്യന്‍ രവി സുബ്രഹ്‌മണ്യത്തിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം നല്കും. കൂടാതെ, കുടുംബത്തില്‍ ഒരു അംഗത്തിന് ജോലിയും നല്കും. എയര്‍ ഇന്ത്യ അറിയിച്ചതാണ് ഇക്കാര്യം.

ബുധനാഴ്ച രാത്രി ആയിരുന്നു, എഞ്ചിനിൽ കുടുങ്ങി മലയാളിയായ ടെക്‌നീഷ്യന്‍ രവി സുബ്രഹ്‌മണ്യന്‍ മരിച്ചത്. 12 വർഷമായി എയർ ഇന്ത്യയിൽ ജോലി ചെയ്തു വരികയായിരുന്നു പാലക്കാട് സ്വദേശിയായ രവി സുബ്രഹ്മണ്യന്‍.

മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. വിമാനം പിറകോട്ട് തള്ളിമാറ്റാൻ നൽകിയ സിഗ്നൽ തെറ്റിദ്ധരിച്ച സഹപൈലറ്റ് വിമാനം സ്റ്റാർട്ട് ചെയ്യുകയായിരുന്നു. സമീപത്ത് നിന്നിരുന്ന രവിയെ വിമാന എൻജിൻ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :