ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (08:10 IST)
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും നാശം വിതച്ച ഭൂകമ്പത്തില്‍ 330മരണം. പാകിസ്ഥാനില്‍ 250 പേരും അഫ്‌ഗാനിസ്ഥാനില്‍ 80പേരും മരിച്ചതായതാണ് നിലവിലെ റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മൂന്ന് പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
സ്വാത് മേഖലയിലും പെഷാവറിലുമാണ് വലിയ നാശനഷ്ടമുണ്ടായത്. പരിക്കേറ്റ ഇരുന്നൂറോളം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉത്തരേന്ത്യയിലാണ് പ്രകമ്പനം കൂടുതലായി അനുഭവപ്പെട്ടത്. ഡല്‍ഹിയില്‍ 2.45ഓടെയാണ് ഭൂചലനമുണ്ടായത്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, എന്നിവിടങ്ങളില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. ജമ്മു കശ്മീരിലാണ് ഭൂചലനം ഏറെ നാശം വിതച്ചത്.
ഭൂകമ്പത്തില്‍ വിറച്ച കെട്ടിടത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഫ്ഗാനില്‍ 14 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാനിലെ
ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, പെഷവാര്‍, ക്വറ്റ എന്നിവിടങ്ങളിലെല്ലാം ഭൂമി കുലുങ്ങി. സ്വാത്ത് മേഖലയിലാണ് ഭൂചലനത്തിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്.