ഭീകരാക്രമണത്തിന് സാധ്യത; ഹൈദരാബാദ് നഗരത്തിൽ ഡ്രോണുകൾക്ക് നിരോധനം

Sumeesh| Last Modified ബുധന്‍, 4 ഏപ്രില്‍ 2018 (12:39 IST)
ഹൈദരാബാദ്; ഹൈദരാബാദ് നഗരത്തിൽ ഡ്രോണുകൾക്ക് താൽകാലികമായ നിനിരോധനം ഏർപ്പെടുത്തി. ഏപ്രിൽ ഒൻപതുമുതൽ മെയ് ഏഴു വരേയാണ് ഡ്രോണുകൾക്കും ഇതേ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മറ്റു ഉപകരണങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയത്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണർ അഞ്ജനി കുമാറിന്റെയാണ് നടപടി.

ഡ്രോണുകളൊ റിമോർട്ട് കണ്ട്രോളിൽ പ്രവർത്തിക്കുന്ന മറ്റു ഉപകരണങ്ങൾ ഉപയോഗിച്ചൊ നഗരത്തിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ്
നടപടി. ജനങ്ങളുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും ഭീഷണിയാവുന്ന തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പുനൽകുന്നത്.

നിയമം ലംഘിക്കുന്നവർക്കെതിരെ ഐ പി സി 188 പ്രകാരം കേസെടുക്കുമെന്ന് പൊലിസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :