റോഡ് ടെസ്റ്റില്ലാതെ ഡ്രൈവിങ് ലൈസന്‍സ് കിട്ടും ! സംഗതി കാര്യമാണ്

രേണുക വേണു| Last Modified ശനി, 12 ജൂണ്‍ 2021 (12:18 IST)

റോഡ് ടെസ്റ്റില്ലാതെ ഡ്രൈവിങ് ലൈസന്‍സ് എടുക്കാം ഇനി ! വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? എന്നാല്‍,സംഗതി സത്യമാണ്. അക്രഡിറ്റ് കേന്ദ്രങ്ങളില്‍ ഡ്രൈവിങ് പരിശീലിച്ചവര്‍ക്ക് ഇനി റോഡ് ടെസ്റ്റില്ലാതെ ലൈസന്‍സ് ലഭിക്കും. ഇതു സംബന്ധിച്ച മോട്ടര്‍ വാഹന നിയമ ഭേദഗതി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കും. രാജ്യത്ത് കൂടുതല്‍ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്ന നിയമ ഭേദഗതി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം താല്‍പര്യമുള്ളവര്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാം. ഇതുവരെ സര്‍ക്കാരാണ് പലയിടത്തും ഇതു നടത്തിയിരുന്നത്.

അതേസമയം, അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങള്‍ അപൂര്‍വമാണ്. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന രീതിയില്‍ മാതൃകാ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് നിലവില്‍ ഉള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണ്. ഒരു സംസ്ഥാനത്ത് കൂടുതല്‍ അക്രഡിറ്റഡ് കേന്ദ്രങ്ങള്‍ കൂടുതല്‍ അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :