ലക്ഷ്യസ്ഥാനം തകർത്ത് തിരിച്ചെത്തും, ആക്രമണം നടത്തി തിരികെയെത്തുന്ന മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

Last Updated: തിങ്കള്‍, 29 ജൂലൈ 2019 (17:20 IST)
ലക്ഷ്യസ്ഥാനം തകർത്ത് തിരികെ എത്തുന്ന സ്മാർട്ട് ക്രൂസ് വികസിപ്പിക്കുന്നതിനായുള്ള പണിപ്പുരയിലാണ് ഇപ്പോൾ ഡിആർഡിഒ.. ഡിആർഡിഒ ചെയർമാൻ സതീഷ് റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണം നടത്തിൽ തിരികെ എത്തുന്ന മിസൈലുകൾ വികസിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടങ്ങണെമെന്ന് മുൻ രാഷ്ട്രപതി എ‌പിജെ അബ്ദുൾ കലാം പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഈ പദ്ധതിയിൽ ഭാഗമാകണമെന്ന് അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അനാരോഗ്യം കാരണം സാധിച്ചില്ല എന്നും സതീഷ് റെഡ്ഡി വ്യക്തമാക്കി. മുൻ ഡിആർഡിഒ ചെയർമാൻ വികെ സരസ്വതും ഇത്തരം ഒരു മിസൈൽ നിർമ്മിക്കുന്നതിനെ കുറിച്ച് സൂചനകൾ നൽകിയിരുന്നു. ഇന്ത്യയുടെ ക്രൂസ് മിസൈലായ ബ്രഹ്മോസ് വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലേക്ക് വികസിപ്പിച്ചെടുക്കാനാണ് ഡിആർഡിഒ ലക്ഷ്യംവക്കുന്നത്.

ബോംബ് വർഷിച്ച് ശേഷിക്കുന്ന ഭാഗം തിരികെ എത്തുന്ന മിസൈലുകൾക്കായുള്ള പരീക്ഷണമാണ് നടക്കുന്നത്. സർജിക്കൽ സ്ട്രൈക്കുകൾക്ക് ഉൾപ്പടെ ഇത് ഉപയോഗപ്പെടുത്തുന്നതിനായാണ് നിക്കം. പ്രധാനമായും പാകിസ്ഥാനെ ലക്ഷ്യംവച്ചുകൊണ്ടാണ് പുനരുപയോഗത്തിന് സധിക്കുന്ന മിസൈലുകൾ ഇന്ത്യ വികസിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :