കൊത്തിയ വിഷപ്പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി യുവാവ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Last Modified തിങ്കള്‍, 29 ജൂലൈ 2019 (16:38 IST)
എട്ടാ: തന്നെ കൊത്തിയ മാരകവിഷമുള്ള പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി യുവാവിന്റെ പ്രതികാരം. രാജ്കുമർ എന്ന യുവാവാണ് തന്നെ കടിച്ച പാമ്പിനെ തിരികെ കടിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീടിനുള്ളിൽ വച്ചാണ് രാജ്‌കുമാറീനെ പാമ്പ് കൊത്തിയത്. ഈ സമയം മദ്യലഹരിയിലായിരുന്ന രാജ്കുമാർ പാമ്പിനെ പിടികൂടി കടിച്ചുമുറിക്കുകയായിരുന്നു. മകൻ മദ്യലഹരിയിലാണ് പാമ്പിനെ കടിച്ചുമുറിച്ചത് എന്ന് രാജ്‌കുമാറിന്റെ പിതാവും വ്യക്തമാക്കി. യുവാവിന്റെ നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :