എയ്ഡ്സ് ബാധിതരായ ആ രണ്ട് മലയാളി കുട്ടികൾക്ക് വേണ്ടി അവർ പോരാടി, സുഷമ സ്വരാജ് പ്രവാസികളുടെ അമ്മ; വൈറൽ കുറിപ്പ്

Last Updated: ബുധന്‍, 7 ഓഗസ്റ്റ് 2019 (11:48 IST)
മുതിർന്ന ബി ജെ പി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന്റെ മരണത്തിൽ ഞെട്ടി ഇന്ത്യ. ധീരവനിതയെ കുറിച്ച് ഓർമിക്കുകയാണ് പ്രമുഖർ. എയ്ഡ്സ് ബാധിതരായ രണ്ടു മലയാളി കുട്ടികൾ ബെൻസനേയും ബെൻസിയേയും മാറോട് ചേർത്ത സുഷമ സ്വരാജിനെ മറക്കുവാൻ സാധിക്കില്ലെന്ന് ഡോ. ഷിനു ശ്യാമളൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ സുഷമ സ്വരാജിനെ ആദരപൂർവ്വം ഓർത്തത്. പോസ്റ്റിന്റെ പൂർണരൂപം:

എയ്ഡ്സ് ബാധിതരായ രണ്ടു മലയാളി കുട്ടികൾ ബെൻസനേയും ബെൻസിയേയും മാറോട് ചേർത്ത സുഷമ സ്വരാജിനെ മറക്കുവാൻ സാധിക്കില്ല. . അന്നവരെ സ്കൂളിൽ പോലും കയറ്റാതെ സമൂഹം ഒറ്റപ്പെടുത്തിയപ്പോഴാണ് സുഷമജി അവരെ പുൽകി സമൂഹത്തിന് ഒരു സന്ദേശം നൽകിയത്. സമൂഹത്തോട് പോരാടിയെങ്കിലും ആ കുട്ടികൾ പിന്നീട് മരണപ്പെട്ടു.

"നിങ്ങൾ ചൊവ്വയിലാണെങ്കിൽ പോലും ഇന്ത്യൻ എംബസി നിങ്ങളെ സഹായിക്കുവാനെത്തും." ആർക്കും മറക്കുവാൻ സാധിക്കാത്ത സുഷമ ജി യുടെ വാക്കുകൾ.

ഫെബ്രുവരി 2015, ഇറാഖിൽ കുടുങ്ങിയ 168 ഇന്ത്യക്കാരെ ട്വിറ്ററിൽ കണ്ട ഒരു മെസ്സേജിന്റെ പുറത്തു അവർ രക്ഷിച്ചു. അതുപോലെ നിരവധി തവണ പ്രവാസികളായ സാധാരണ ജനങ്ങൾക്ക് ഒരു ട്വീറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ. അവർ സഹായത്തിന് ഓടി എത്തി.

പ്രശസ്തരായ പലർക്കും സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടെങ്കിലും ഇതുപോലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി ഉപയോഗിച്ച മറ്റൊരു വ്യക്തിത്വമില്ല. ആദരണീയരായ സ്ത്രീകളുടെ പേരുകളിൽ അവരെന്നും മുൻപന്തിയിൽ തന്നെയുണ്ടാകും.

"പ്രവാസികളുടെ അമ്മ" എന്നു വിളിക്കുവാനാണ് എനിക്ക് ഇഷ്ട്ടം. പ്രവാസികളുടെയും ഇന്ത്യക്കാരുടെയും വലിയ നഷ്ട്ടം തന്നെ. രാഷ്ട്രീയഭേദമന്യേ എല്ലാവരും ആദരിച്ച ഒരു സ്ത്രീരത്‌നം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :