ഉച്ചമുതൽ ബിജെപി ആസ്ഥാനത്ത് പൊതുദർശനം; സുഷമ സ്വരാജിന്റെ സംസ്ക്കാരം ഇന്ന് മൂന്ന് മണിക്ക്

വൈകിട്ട് മൂന്ന് മണിവരെ ഇവിടെ പൊതുദർശനത്തിന് വയ്ക്കുമെന്ന് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദ അറിയിച്ചു.

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (07:52 IST)
അന്തരിച്ച ബിജെപി നേതാവ് സുഷമാ സ്വരാജിന്റെ സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഡൽഹിയിലെ ലോധിറോഡ് വൈദ്യുതശശ്മാനത്തിൽ നടക്കും. രാവിലെ 11 മണിവരെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചയോടെ ബിജെപി ആസ്ഥാനത്ത് എത്തിക്കും. വൈകിട്ട് മൂന്ന് മണിവരെ ഇവിടെ പൊതുദർശനത്തിന് വയ്ക്കുമെന്ന് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദ അറിയിച്ചു.

ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രി സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :