ഒരു കോടി രൂപ സ്ത്രീധനമായി ആവശ്യപ്പെട്ട വരനോട് പോയി പണി നോക്കാന്‍ പറഞ്ഞ് വനിതാ ഡോക്ടര്‍

ഒരു കോടി രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടു; വിവാഹം വേണ്ടെന്ന് വെച്ച് വനിതാ ഡോക്ടര്‍

AISWARYA| Last Modified ബുധന്‍, 6 ഡിസം‌ബര്‍ 2017 (10:32 IST)
രാജസ്ഥാന്‍: വിവാഹത്തിന്റെ അന്ന് സ്ത്രീധനമായി ഒരു കോടി രൂപ ആവശ്യപ്പെട്ട ഡോക്ടറായ വരനോട് പോയി പണി നോക്കാന്‍ പറഞ്ഞ് വധു. രാജസ്ഥാന്‍ കോട്ട സ്വദേശിയും കോട്ട മെഡിക്കല്‍ കോളജില്‍ സീനിയര്‍ പ്രഫസറായ ഡോ. അനില്‍ സക്‌സേനയുടെ മകള്‍ ഡോ റാഷിയാണ് പണത്തിന് ആര്‍ത്തിക്കാരനായ ഒരാളെ ഭര്‍ത്താവായി വേണ്ടന്ന് വെച്ചത്.

വിവാഹത്തിന് തൊട്ട് മുന്‍പ് വരന്റെ വീട്ടുകാര്‍ ഒരു കോടിരൂപ സ്ത്രീധനം ആവശ്യപ്പെട്ടത്. വിവരമറിഞ്ഞ് റാഷി പ്രതിശ്രൂത വരനെ ബന്ധപ്പെട്ടങ്കിലും ആവശ്യത്തില്‍ നിന്ന് അയാള്‍ പിന്‍മാറിയില്ല. തുടര്‍ന്ന് പണത്തോട് ആര്‍ത്തിയുള്ള വരനെയും വീട്ടുകാരെയും തനിക്ക് വേണ്ടെന്ന് ഡോക്ടര്‍ റാഷി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :