പൊട്ടിത്തെറിക്കാറുള്ള കോഹ്‌ലി ഇത്തവണ ലങ്കന്‍ താരങ്ങളോട് മാപ്പ് പറഞ്ഞു - വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (14:51 IST)

Virat kohli , team india , kohli , India Sree lanka test , വിരാട് കോഹ്‌ലി , ആര്‍ അശ്വിന്‍ , ദിനേശ് ചണ്ഡീമല്‍ , ഇന്ത്യന്‍ ടീം

പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. പെട്ടന്ന് ചൂടാകുകയും ദേഷ്യത്തോടെ പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. കോഹ്‌ലി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ശ്രീലങ്കയ്‌ക്കെതിരായ ഡല്‍ഹി ടെസ്‌റ്റിന്റെ മൂന്നാം ദിവസം ഗ്രൌണ്ടില്‍ നടന്ന സംഭവം വിരാടിന് കൈയ്യടി സമ്മാനിച്ചു.

ചൂടന്‍ സ്വഭാവക്കാരനായ കോഹ്‌ലി തനിക്ക് സംഭവിച്ച വീഴ്‌ചയില്‍ ലങ്കന്‍ താരങ്ങളോട് മാപ്പ് പറഞ്ഞ സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മത്സരത്തില്‍ ആര്‍ അശ്വിന്‍ എറിഞ്ഞ 116മത് ഓവറിലായിരുന്നു സംഭവം. അശ്വിന്റെ പന്തില്‍ ദിനേശ് ചണ്ഡീമല്‍ സിംഗിളിന് ശ്രമിച്ചുവെങ്കിലും കോഹ്‌ലി ഡൈവ് ചെയ്ത് പന്ത് കൈയില്‍ എടുത്തു.

സിംഗിളിനായി ചണ്ഡീമല്‍ ക്രീസില്‍ നിന്നും പുറത്തിറങ്ങിയതായി മനസിലാക്കിയ കോഹ്‌ലി വിക്കറ്റ് കീപ്പര്‍ സാഹയ്‌ക്ക് നേര്‍ക്ക് പന്ത് എറിഞ്ഞുവെങ്കിലും ഉന്നം പിഴച്ച് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന സദീരയുടെ പുറത്താണ് കൊണ്ടത്.  

സദീരയുടെ ശരീരത്ത് പന്ത് കൊണ്ടതും കോഹ്‌ലി അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. തുടര്‍ന്ന് ചണ്ഡീമലിനോടും സദീരയോടും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും തന്റെ തെറ്റില്‍ ക്ഷമ ചോദിക്കുകയുമായിരുന്നു.

ഗ്രൌണ്ടില്‍ ഒട്ടും മാന്യതയില്ലാത്ത താരമെന്ന ചീത്തപ്പേരുള്ള കോഹ്‌ലിയില്‍ നിന്നാണ് ഈ നല്ല പ്രവര്‍ത്തി ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

നഥാൻ ലിയോൺ ഇനി പറക്കും ലിയോൺ; ആഷസിലെ സൂപ്പര്‍ ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ്‌ ലോകം

അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന ആഷസ് ടെസ്റ്റില്‍ ഓസിസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ...

news

ഇത്ര പെട്ടന്ന് ഇന്ത്യൻ ജഴ്സി അണിയാൻ സാധിച്ചതിൽ സന്തോഷവും നന്ദിയും: ബേസിൽ തമ്പി

ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി-20 മത്സരത്തിനുള്ള ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞതിൽ അതിയായ ...

news

കാത്തിരുന്ന നിമിഷം; ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം ...

news

അത് നീചമായ ഇടപെടല്‍; കോഹ്‌ലി ട്രിപ്പിള്‍ അടിക്കാതിരുന്നതിന് കാരണം ഇതോ ? - വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

2010ലും സമാനമായ അനുഭവം ഉണ്ടായിരുന്നു. ഇന്ത്യക്ക് ജയിക്കാന്‍ ഒരു റണ്‍സ് മാത്രമായിരുന്നു ...

Widgets Magazine