ശിവസേനയെ നിങ്ങള്‍ രാജ്യ സ്നേഹം പഠിപ്പിക്കേണ്ട; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര, ഞായര്‍, 1 ഒക്‌ടോബര്‍ 2017 (12:33 IST)

Uddhav Thackarey ,  Shiva Sena , BJP ,  ഉദ്ധവ് താക്കറെ ,  ശിവസേന , ബിജെപി
അനുബന്ധ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഖ്യകക്ഷിയായ ബി ജെ പിയും പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണെന്ന് തലവന്‍ ഉദ്ധവ് താക്കറെ. ബിജെപി തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും അതിനുള്ള സമയം ആയിട്ടില്ലെന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ താക്കറെ പറഞ്ഞു.
 
നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവരെയെല്ലാം ദേശസ്‌നേഹികളും അല്ലാത്തവരെ ദേശ ദ്രോഹികളുമാക്കുന്ന അന്തരീക്ഷമാണ് ഇപ്പോൾ രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ഉദ്ധവ് ആരോപിച്ചു. ഇതേ സമയം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
തുടര്‍ച്ചയായി പെട്രോളിന് വില വര്‍ധിക്കുന്നതിനെതിരേയും ജമ്മു കശ്മീരിലെ പിഡിപിയുമായുള്ള ബിജെപിയുടെ ബന്ധത്തെയും യോഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്ച്ച മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തില്‍ റെയില്‍വെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ നേതാവ് രാജ് താക്കറെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭാര്യയെ കൊന്ന കേസിലെ പ്രതി അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ൽ

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ഇന്ത്യൻ വംശജന്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ...

news

മമ്മൂട്ടിയും കുടുംബവും കായല്‍ കയ്യേറിയെന്ന് പരാതി; അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി

നടന്‍ മമ്മൂട്ടിയും കുടുംബാംഗങ്ങളും കായല്‍ പുറമ്പോക്ക് കയ്യേറിയതായി ആരോപണം. എറണാകുളത്ത് ...

news

നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല, വിമര്‍ശിച്ചത് പൊലീസ് നടപടിയെ: പി.സി ജോര്‍ജ്

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് പി സി ജോര്‍ജ് ...

Widgets Magazine