ഗോൾഡൻ റിട്രീവറിനെ തട്ടിക്കൊണ്ടു പോയി; പോലീസില്‍ പരാതിയുമായി യുവാവ്

ഭക്ഷണം കാണിച്ചശേഷം അരികിലേക്ക് വിളിച്ചുവരുത്തി നായയെ കൈയ്യിലെടുത്ത് കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

Last Modified ചൊവ്വ, 30 ജൂലൈ 2019 (14:24 IST)
വീടിന്റെ മുന്നില്‍ നിന്നും തന്റെ വളർത്തുനായയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചു. ചെന്നൈയിലെ പ്രദേശത്തെ വീട്ടിൽ നിന്നാണ്, ഇനത്തിൽ പെട്ട ഇവിടുത്തെ വളർത്തുനായയെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയത്.

ഭക്ഷണം കാണിച്ചശേഷം അരികിലേക്ക് വിളിച്ചുവരുത്തി നായയെ കൈയ്യിലെടുത്ത് കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ജാക്കി എന്നാണ് മോഷ്ടിക്കപ്പെട്ട നായയുടെ പേര്. പരാതിയെ തുടര്‍ന്ന് കാണാതായ നായയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

സ്ത്രീ നായയെ മോഷ്‌ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞിരുന്നു. അതേപോലെ, തന്റെ പ്രിയപ്പെട്ട നായയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് ഉടമയും സോഫ്റ്റുവെയർ രംഗത്ത് പ്രവർത്തിക്കുന്നയാളുമായ ശരത് സമൂഹമാധ്യമങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ പോസ്റ്റുചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :