ചെന്നൈ വരൾച്ച: കിരണ്‍ ബേദി ഖേദം പ്രകടിപ്പിച്ചു, വിവാദങ്ങൾ അവസാനിപ്പിക്കണം; ആവശ്യവുമായി കേന്ദ്രം

Last Modified വെള്ളി, 5 ജൂലൈ 2019 (15:50 IST)
മഴ ലഭിക്കാത്തതിനെ തുടർന്ന് ചെന്നൈയിയിൽ നിലനിൽക്കുന്ന ജല ദൌർലഭ്യതയെകുറിച്ച് ട്വീറ്റ് ചെയ്ത സംഭവത്തിൽ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി മാപ്പു പറഞ്ഞ സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും അവസാനിപ്പിക്കണമെന്ന് കേന്ദ്രം.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ അഭ്യര്‍ഥിച്ചതാണ് ഇക്കാര്യം. അഴിമതിക്കാരായ രാഷ്ട്രീയക്കാരാണ് ചെന്നൈയിലെ ജല ദൗര്‍ലഭ്യത്തിന് കാരണക്കാരെന്ന തരത്തിലുള്ള കിരണ്‍ ബേദിയുടെ ട്വീറ്റ് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. എന്നാൽ, വിഷയത്തിൽ കിരണ്‍ ബേദി ഖേദപ്രകടനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ കാഴ്ചപ്പാടാണ് സ്വന്തം നിലയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കിരണ്‍ ബേദി വിശദീകരിച്ചിരുന്നു. എന്നാല്‍, പരാമര്‍ശം ഒഴിവാക്കാമായിരുന്നു. അത് മനസിലാക്കിയാണ് ട്വീറ്റ് പിൻ‌വലിക്കുന്നതെന്ന് അവർ കുറിച്ചു. ഇതും രാജ്നാഥ് സിംഗ് സഭയിൽ വായിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :