ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (19:29 IST)
വിവാഹമോചനനിരക്ക് ഏറ്റവും കുറവ് ഹൈന്ദവരിലാണെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. 2011ലെ സെന്‍സസ് റിപ്പോര്‍ട്ടിലാണ് മതം തിരിച്ചുള്ള വിവാഹമോചന കണക്കുകളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ, സമുദായങ്ങളിലും വെച്ച് ഏറ്റവും കുറവ് വിവാഹമോചനങ്ങള്‍ നടക്കുന്നത് ഹിന്ദു സമുദായത്തിലാണ്. 1000ല്‍ 1.8 ആണ് ഹിന്ദു സമുദായത്തില്‍ നടക്കുന്ന വിവാഹമോചനം.
എന്നാല്‍, ഹൈന്ദവസമുദായവുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലിംഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചനം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1000 ത്തില്‍ 3.4 ആണ് മുസ്ലിം സമുദായത്തിലെ വിവാഹമോചന നിരക്ക്.
തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന സംവിധാനം മുസ്ലിം സമുദായത്തില്‍ വിവാഹമോചനനിരക്ക് കൂടുന്നതിന് ഒരു കാരണമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുസ്ലും സമുദായത്തില്‍ ആയിരത്തില്‍ അഞ്ചു സ്ത്രീകള്‍ വിവഹാമോചിതരാകുമ്പോള്‍ ഹിന്ദു, സിഖ്, ജയിന്‍ വിഭാഗങ്ങളില്‍ ഇത് ആയിരത്തില്‍ 2-3 എന്നിങ്ങനെയാണ്.
കൂടാതെ, ക്രിസ്ത്യന്‍ സമുദായത്തിലും ബുദ്ധ സമുദായത്തിലും വിവാഹമോചന നിരക്ക് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ സമുദായങ്ങളെ അപേക്ഷിച്ച് സിഖ്, ജൈന വിഭാഗങ്ങളില്‍ വിവാഹമോചനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.