തിരിച്ചറിയൽ കാർഡുകൾ ഇനി ഡിജിറ്റൽ; കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പിലാക്കും

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 11 ഡിസം‌ബര്‍ 2020 (08:48 IST)
രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കാര്യമായ മാറ്റങ്ങൾ തന്നെ വരുന്നു. വോട്ടർമാരുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ ഇലക്ഷൻ കമ്മീഷൻ പരിഷ്കരിയ്ക്കാൻ ഒരുങ്ങുകയാണ്. ആധാറിന് സമാനമായ ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകളായിരിയ്ക്കും ഇനി വോട്ടർമാർക്ക് നൽകുക. കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ രീതിയിലേയ്ക്ക് വോട്ടർമാരുടെ ഐഡി കാർഡുകൾ പുതുകിയേകും എന്നാണ് വിവരം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്ന് അന്തിമതീരുമാനം വന്നു കഴിഞ്ഞാല്‍ വോട്ടര്‍മാര്‍ക്ക് അവരുടെ വോട്ടര്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത്ത് ഡിജിറ്റല്‍ പതിപ്പ് ഉപയോഗിച്ച്‌ വോട്ട് രേഖപ്പെടുത്താനാകും. പുതുതായി എന്‍റോള്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് ഈ സൗകര്യം ഓട്ടോമാറ്റിക്ക് ആയി തന്നെ ലഭിക്കുമെന്നും നിലവിലുള്ള വോട്ടര്‍മാര്‍ക്ക് ഇത് ലഭിക്കാന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴി ചില നടപടികള്‍ പൂര്‍ത്തിയാക്കിയാല് മതിയാകും. ഡിജിറ്റല്‍ ഫോര്‍‌മാറ്റില്‍‌ രണ്ട് വ്യത്യസ്ത ക്യുആര്‍ കോഡുകള്‍‌ ഉണ്ടാകും. ഒരു ക്യുആര്‍ കോഡില്‍ വോട്ടറുടെ പേരും മറ്റ് വിവരങ്ങളും ഉണ്ടായിരിക്കും. രണ്ടാമത്തെ കോഡില്‍ വോട്ടറുടെ വോട്ടുസംബന്ധിച്ച വിവരങ്ങളും ഉണ്ടാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :