ആയൂർവേദ ഡോക്ടർമാർക്ക് സർജറിയ്ക്ക് അനുമതി; മോഡേൺ ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കുന്നു

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2020 (08:02 IST)
തിരുവനന്തപുരം: ആയൂർവേദ ഡോക്ടർമാർക്ക് സർജറി നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്ന് ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും ഡോക്ടർമാർ പണിമുടക്കും എന്ന് വ്യക്തമാക്കി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ഡോക്ടർമാർ രാവിലെ രാജ്ഭവന് മുന്നിൽ പ്രതിഷേധിയ്ക്കും. കൊവിഡ് ചികിത്സയും അത്യാഹിത വിഭാഗവും പ്രവർത്തിയ്ക്കും

മെഡിക്കൽ കോളേജ് അധ്യാപകർ രാവിലെ ഒപി ബഹിഷ്കരിയ്ക്കും. അതേസമയം ഐഎംഎ നടത്തുന്ന സമരം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതികരിച്ചു. പണിമുടക്ക് മൂലം പ്രതിസന്ധി നേരിടുന്ന രോഗികൾക്കായി ബദൽ സംവിധാനം ഒരുക്കും എന്നും ആയൂവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. മോഡേൺ മെഡിസിൻ ഡോക്ടർമാർ ചെയ്യുന്ന 58 തരം സർജറികൾ യോഗ്യതയുള്ള ആയൂർവേദ ഡോക്ടർമാർക്കും നടത്താം എന്ന സെൻട്രൻ കൗൺസൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ തീരുമാനത്തിനെതിരെയാണ് സമരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :