ഡീസല്‍ വില 50 പൈസ കൂട്ടി, പെട്രോള്‍ വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (07:48 IST)
ഡീസലിന് വില വര്‍ദ്ധിച്ചു. ലിറ്ററിന് 50 പൈസയാണ് വര്‍ദ്ധിച്ചത്. പുതുക്കിയ നിരക്ക് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല.

വില വര്‍ദ്ധിച്ചതോടെ ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്റിന് 44.95 രൂപയാകും. സെപ്തംബര്‍ ഒന്നിന് പെട്രോള്‍ വില ലിറ്ററിന് രണ്ടു രൂപയും ഡീസല്‍വില 50 പൈസയും കുറച്ചിരുന്നു.

യു എ ഇയിലെ ഒക്ടോബറിലെ ഇന്ധനവില കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ന് പ്രാബല്യത്തില്‍വരും. ഇതാണ് ഡീസല്‍വില കൂടാന്‍ കാരണമായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :