യുവപ്രാതിനിധ്യം കൂട്ടാന്‍ സിപിഎം; 60 വയസ്സിനു മുകളിലുള്ളവര്‍ കമ്മിറ്റികളില്‍ വേണ്ട

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (16:45 IST)
പാര്‍ട്ടിയില്‍ യുവപ്രാതിനിധ്യം കൂട്ടാന്‍ സി പി എം തയ്യാറെടുക്കുന്നു. ഇനി മുതല്‍ 60 വയസിനു മുകളിലുള്ളവരെ കമ്മിറ്റികളില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ടതില്ലെന്നുമാണ് സി പി എമ്മിന്റെ തീരുമാനം. നിര്‍ദ്ദേശങ്ങള്‍ പ്ലീനത്തിനുള്ള സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാര്‍ട്ടി കമ്മിറ്റികളില്‍ അംഗമാകുവാന്‍ പ്രായപരിധിക്ക് നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. മുന്‍ഗണന 40 വയസ്സിനു താഴെയുള്ളവര്‍ക്ക് നലക്‌ണം. ആഘോഷങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കേണ്ടതില്ലെന്നും സി പി എം പരിഗണനയിലുണ്ട്.

മതചടങ്ങുകളോട് പ്രായോഗിക സമീപനം വേണമെന്ന് നിര്‍ദ്ദേശം. ആഘോഷങ്ങളോട് മുഖം തിരിച്ച് നില്‍ക്കില്ല.
നിര്‍ദ്ദേശങ്ങള്‍ പ്ലീനത്തിനുള്ള സംഘടനാറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :