കൊച്ചുമകളെ മുത്തശ്ശി വിഷം കൊടുത്ത് കൊലപ്പെടുത്തി

ധര്‍മ്മപുരി| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (11:45 IST)
കൊച്ചുമകളെ വിഷം കൊടുത്ത് കൊന്ന മുത്തശ്ശി അറസ്റ്റില്‍. 55 കാരിയായ എ അലമേലുവാണ് പൊലീസ് പിടിയിലായത്. വിഷമയമുള്ള കള്ളിച്ചെടിയുടെ നീരുപയോഗിച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

ഏപ്രില്‍ 13 നു പെണ്‍കുട്ടി വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ ശരീരം അന്നു തന്നെ മറവു ചെയ്തിരുന്നെങ്കിലും മരണത്തിലെ അസ്വാഭാവികത കണ്ടെത്തിയ
ഗ്രാമത്തിലെ നഴ്സ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലീസ് വിഷം കലര്‍ന്ന പദാര്‍ത്ഥം ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്നു കണ്ടെത്തി.

ഇപ്പോള്‍ ഒരു പെണ്‍കുട്ടിയുള്ള
ഇവരുടെ മകള്‍ക്ക് മാര്‍ച്ചില്‍ മറ്റൊരു പെണ്‍കുട്ടികൂടി ജനിച്ചതിലുള്ള അമര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അറസ്റ്റ് ചെയ്ത ഇവരെ സേലം ജയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :