മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മൊഴിചൊല്ലിയെന്ന പരാതിയുമായി യുവതി; മോദിയല്ല ഭാര്യയുടെ അവിഹിതമാണ് കാരണമെന്ന് ഭര്‍ത്താവ്

മോദിയ്ക്ക് നന്ദിയറിയിച്ചുള്ള റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മൊഴിചൊല്ലിയെന്ന പരാതിയുമായി യുവതി

AISWARYA| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (13:49 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭര്‍ത്താവ് മൊഴിചൊല്ലിയെന്ന് യുവതിയുടെ പരാതി. മുത്തലാഖ് നിരോധിച്ച് കൊണ്ട് നിയമനിര്‍മ്മാണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു നന്ദിയറിച്ച് കൊണ്ട്
നടത്തിയ ‘ധന്യവാദ് റാലി’യില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭര്‍ത്താവ് മൊഴിചൊല്ലിയെന്ന പരാതിയുമായി ഫൈറ എന്ന യുവതിയാണ് രംഗത്തെത്തിയത്.

എന്നാല്‍ താന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ അല്ലെന്നും ഭാര്യയുടെ അവിഹിത ബന്ധത്തെ തുടര്‍ന്നാണ് താന്‍ അവളെ ഡിവോഴ്‌സ് ചെയ്തതെന്നാണ് ഭര്‍ത്താവ് പറയുന്നത്. അതേസമയം ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും മൊഴിചൊല്ലുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും യുവതിയും പറയുന്നു. ധന്യവാദ് റാലിയ്ക്ക് പോയി മടങ്ങിവന്ന തന്നോട് മുത്തലാഖ് ചൊല്ലുകയാണെന്നും അതിന്റെ പേരില്‍ പ്രധാനമന്ത്രിയ്ക്ക് എന്നെയൊന്നും ചെയ്യാന്‍ കഴിയില്ലെന്നും വെല്ലുവിളിച്ച ശേഷമാണ് മൊഴിചൊല്ലിയതെന്നും യുവതി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :