ഡോക്ടര്‍ വയറ്റില്‍ ' തൂവാല ' മറന്നുവെച്ചു; ആറുമാസത്തിനു ശേഷം തൂവാല കണ്ടെത്തി

  ഡോക്ടര്‍ വയറ്റില്‍ ' തൂവാല ' മറന്നുവെച്ചു , നോയിഡ , നമ്രത
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 7 ജൂലൈ 2014 (15:54 IST)
പ്രസവത്തേക്കള്‍ മാരകമായ വേദനയുമായി പ്രസവശേഷം മാസങ്ങളോളം കഴിഞ്ഞ നമ്രതയെന്ന യുവതിക്ക് ഒടുവില്‍ ആ കാര്യം മനസിലായി. താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷവും തന്റെ വയറ്റില്‍ ചിലതൊക്കെ ബാക്കിയാണെന്ന്. അതാണ് തന്നെ ദീര്‍ഘനാളായി അലട്ടുന്ന വേദന. ഇത് എന്താണെന്ന് യുവതിക്ക് മനസിലാക്കി കൊടുത്തത് വേറൊരു
ഡോക്ടടറും. തനിക്ക് പ്രസവത്തിനായി നടത്തിയ സിസേറിയനില്‍
ഡോക്ടര്‍മാര്‍ തൂവാല മറന്നുവെച്ചതാണ് വേദനയ്ക്ക് കാരണമായതെന്ന് അവസാനം ഞെട്ടലോടെ നമ്രതയറിഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 22 നാണ് നോയിഡയിലെ പ്രശസ്തമായ ആശുപത്രിയില്‍ നമ്രതയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ 2013 ഡിസബര്‍ 22 ന്. സിസേറിയനിലൂടെയായിരുന്നു ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ഡിസംബര്‍ 26 ന് നമ്രതയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

വീട്ടിലെത്തിയ നമ്രതയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ല. കടുത്ത വേദനയില്‍ ദിവസങ്ങള്‍ തള്ളി നീക്കി. സിസേറിയന്‍ ചെയ്തതിന്റെ വേദനയാണ് എന്ന് കരുതി ആദ്യമൊക്കെ സംഭവം അവഗണിച്ചു. പിന്നീട് മറ്റൊരു ഡോക്ടറെ കണ്ടപ്പോളാണ് അറിയുന്നത് നമ്രതയുടെ വയറ്റില്‍ വലിയൊരു തൂവാല ഒളിഞ്ഞിരുപ്പുണ്ടെന്ന്. സിസേറിയന്‍ നടത്തിയ ഡോക്ടര്‍മാരുടെ സംഘം തൂവാല നമ്രതയുടെ വയറ്റില്‍ മറന്നുവെക്കുകയായിരുന്നു. ഇത് മനസിലാക്കിയതാകട്ടെ ആറു മാസങ്ങള്‍ക്ക് ശേഷവും. തുടര്‍ന്ന് നമ്രതയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :