ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ട

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 6 മെയ് 2014 (12:41 IST)

അഴിമതി കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ്. ഭരണാഘടന 21 അനുഛേദം എ ഭേദഗതി ചോദ്യം ചെയ്ത് സുബ്രഹ്മണ്യ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ്, ഭരണഘടനാ ബഞ്ച് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കിയത്.

ജോയിന്റ് സെക്രട്ടറി തലത്തിന് മുകളിലുള്ളവര്‍ക്കാണ് അനുമതി വേണ്ടാത്തത്. അഴിമതി രാജ്യത്തിന്റെ ശത്രുവെന്നും അഴിമതി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ഒരേ തൂവല്‍ പക്ഷികളാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :