ദീവാലി ആഘോഷം, ഡൽഹി വീണ്ടും ഐസിയുവിൽ, വായു നിലവാരം ഗുരുതരമായ നിലയിലേക്ക് താഴ്ന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (13:37 IST)
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഗുരുതരമായ അവസ്ഥയില്‍. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ പലയിടങ്ങളിലും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. വിവിധ പ്രദേശങ്ങളിലെ വായു ഗുണനിലവാരസൂചിക ഗുരുതരമായ അവസ്ഥയിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുനിലവാരം വീണ്ടും ഗുരുതരമായ നിലയിലേയ്‌ക്കെത്താന്‍ കാരണമായത്.

ബാവന(434), രോഹിണി(417), നരേല(418) അര്‍ കെ പുരം(417) തുടങ്ങിയ പ്രദേശങ്ങളിലാണ് വായുനിലവാരം ഗുരുതരമായ അവസ്ഥയിലേക്ക് താഴ്ന്നത്. വായുഗുണനിലവാരസൂചിക 0-50 ഇടയിലുള്ളതാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. 51-100 തൃപ്തികരവും 101-200 മിതമായ മലിനീകരണവുമാണ്. 201-300 മോശം അവസ്ഥയേയും 301400 വളരെ മോശമായ അവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്. 400 കടക്കുന്നതോടെ ഗുരുതരവും 450 കടക്കുന്നതോടെ അതീവ ഗുരുതര അവസ്ഥയായാണ് കണക്കാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :