ഡൽഹിയിലെ ഗുരുതരസാഹചര്യം കൃത്രിമമഴ പെയ്യിക്കാൻ കെജ്രിവാൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (19:26 IST)
ഡല്‍ഹിയില്‍ ഒരാഴ്ചയായി രൂക്ഷമായി തുടരുന്ന വായുമലിനീകരണത്തെ പ്രതിരോധിക്കാന്‍ കൃത്രിമ മഴ പെയ്യിക്കാന്‍ തയ്യാറെടുത്ത് കേജ്രിവാള്‍ സര്‍ക്കാര്‍. കഴിഞ്ഞ 7 ദിവസമായി ഗുരുതരമായ നിലയിലാണ് ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്. അയല്‍ സംസ്ഥാനങ്ങളില്‍ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും വാഹനങ്ങളില്‍ നിന്നുള്ള പുകയും സാഹചര്യത്തെ രൂക്ഷമാക്കുകയാണ്.

ഗുരുതരമായ ഈ സ്ഥിതിവിശേഷം പരിഹരിക്കാനായി കാണ്‍പൂര്‍ ഐഐടി സംഘവുമായി ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായും ധനമന്ത്രി അതിഷിയും കൂടിക്കാഴ്ച നടത്തിവരികയാണ്. ഈ വിഷയത്തില്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനുണ്ട്. ഇതും ഐഐടി സംഘത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ ഗുരുതരമായ സാഹചര്യത്തില്‍ അടിയന്തിരനടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് അനുമതി കിട്ടിയാല്‍ ഡല്‍ഹി സര്‍ക്കാറും കേന്ദ്രവും പദ്ധതി നടപ്പാക്കുന്നതിലേക്ക് കടക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൃത്രിമ മഴ സൃഷ്ടിക്കാന്‍ കുറഞ്ഞത് 40 ശതമാനം മേഘപാളികള്‍ വേണമെന്ന് ഐഐടി സംഘം പറയുന്നു. നവംബര്‍ 20,21 തീയ്യതികളില്‍ ഇത് സാധ്യമായേക്കും. അനുമതി ലഭിച്ചാല്‍ പൈലറ്റ് പഠനം നടത്താമെന്ന് ഐഐടി വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കുമ്പോള്‍ ഈ നിര്‍ദേശം മുന്നോട്ട് വെയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് ...

സംസ്ഥാനത്തെ 14 ജില്ലകളിലും താപനിലയ്ക്ക് പുറമെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് ...

ബോംബ് ഭീഷണി: ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ...

ബോംബ് ഭീഷണി: ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍ നിന്ന് ...

പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് ...

പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് നിന്നത് മരത്തിലിടിച്ച്, നിരവധിപേര്‍ക്ക് പരിക്ക്
പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ നിയന്ത്രണം ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്ത് പത്തുജില്ലകളില്‍ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്ത് പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ...

പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി, കൂടൽമാണിക്യം ജാതിവിവേചന കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
റും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ...