ഒരോ വ്യക്‌തിയും വിലയിരുത്തപ്പെടുന്നത്‌ പ്രവൃത്തി വഴിയാണ്

ന്യൂഡല്‍ഹി| Last Modified ബുധന്‍, 7 മെയ് 2014 (11:32 IST)
വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വോട്ടു ചെയ്യണമെന്ന്‌ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി.

താഴ്‌ന്ന ജാതിയില്ല, താഴ്‌ന്ന പ്രവൃത്തിയാണുള്ളതെന്നും രാഹുല്‍ പറഞ്ഞു. ഒരോ വ്യക്‌തിയും വിലയിരുത്തപ്പെടുന്നത്‌ അയാളുടെ ചിന്തകളും പ്രവൃത്തിയും വഴിയാണ്‌. അല്ലാതെ ജാതി മൂലമല്ല.- രാഹുല്‍ പറഞ്ഞു.

താഴ്‌ന്ന ജാതിക്കാരനായതിനാല്‍ ആക്ഷേപിക്കപ്പെടുന്നുവെന്ന ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിനാണ്‌ രാഹുല്‍ ഗാന്ധിയുടെ മറുപടി. വോട്ടെടുപ്പ്‌ ദിനമായ ഇന്ന്‌ അമേഠിയിലെത്തിയ രാഹുല്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :