ഗ്രീന്‍പീസിന് താത്കാലിക ആശ്വാസമായി ഹൈക്കോടതി ഉത്തരവ്

Last Modified ബുധന്‍, 27 മെയ് 2015 (17:19 IST)
പരിസ്ഥിതിസംഘടനയായ ഗ്രീന്‍പീസിന് താത്കാലിക ആശ്വാസം. രാജ്യത്തിനകത്തു നിന്ന് സംഭാവനകള്‍ സ്വീകരിക്കാമെന്നും രണ്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കാമെന്നും ഡല്‍ഹി
ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ഗ്രീന്‍പീസിന് താത്ക്കാലിക ആശ്വാ‍സമായത്. സംഭാവനകള്‍ മരവിപ്പിച്ചതിനെതിരെ ഗ്രീന്‍പീസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.ഫിക്സഡ് ഡെപ്പോസിറ്റ് ലിക്വിഡേറ്റ് ചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

നേരത്തെ വിദേശധനസഹായം സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം അക്കൗണ്ട് മരവിപ്പിച്ചിരുന്നു.ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതുമൂലം ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാകാത്ത അവസ്ഥയിലായിരുന്നു സംഘടന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :