നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസ്: സോണിയയും രാഹുലും ഹാജരാകണം

ന്യൂഡല്‍ഹി| Last Modified വ്യാഴം, 26 ജൂണ്‍ 2014 (15:31 IST)
നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരിട്ട് ഹാജരാകണം. ഇതു സംബന്ധിച്ച് പട്യാല ഹൗസ് കോടതി സമന്‍സ് ഇരുവര്‍ക്കും സമന്‍സ് അയച്ചു. ആഗസ്റ്റ് ഏഴിന് ഇരുവരും നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം.

ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഫയല്‍ചെയ്ത നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഇരുവര്‍ക്കും കോടതി സമന്‍സയച്ചത്. സോണിയാഗാന്ധിയും കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയായ മകന്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്ന്‌ 1600 കോടി രൂപ വിലമതിക്കുന്ന പൊതുമേഖലാകമ്പനി കയ്യടക്കിയെന്നാണ് പരാതി. പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയായ അസോസിയേറ്റഡ്‌ ജേണല്‍സ്‌ ലിമിറ്റഡിനെ സോണിയയും രാഹുലും ചേര്‍ന്ന്‌ യംഗ്‌ ഇന്ത്യന്‍ എന്നപേരില്‍ സ്വകാര്യസ്ഥാപനമാക്കി മാറ്റുകയും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി 76 ശതമാനം ഓഹരിയും സ്വന്തമാക്കിയതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.

25 ചെറു സ്വകാര്യകമ്പനികള്‍ ചേര്‍ന്നാണ്‌ യംഗ്‌ ഇന്ത്യന്‍ കമ്പനി രൂപീകരിച്ചത്‌. ഇതില്‍ ഓഹരിയുടമകളായി കാണിച്ചിരിക്കുന്നത് ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഫിറോസ്‌ ഗാന്ധി, ജിഡി ബിര്‍ള തുടങ്ങിയ പ്രമുഖരായ വ്യക്തികളുടെ പേരാണ്.

നാഷണല്‍ ഹെറാള്‍ഡ്‌ , ഖ്വാമി അവാസ്‌ എന്നീ പത്രങ്ങളുടെ ഉടമസ്ഥതയിലായിരുന്നു അസോസിയേറ്റഡ്‌ ജേണല്‍സ്‌ ലിമിറ്റഡ്‌. ഈ സ്ഥാപനത്തിന്റെ പേരില്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കോടികളുടെ ആസ്തിയുണ്ട്‌. ഡല്‍ഹിയിലെ അസോസിയേറ്റഡ്‌ ജേണല്‍സ്‌ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരുന്ന ഹെറാള്‍ഡ്‌ ഹൗസിന്റെ രണ്ട്‌ നിലകള്‍
30 ലക്ഷം രൂപയ്ക്ക് പാസ്പോര്‍ട്ട്‌ ഓഫീസിന്‌ വാടകക്ക്‌ കൊടുത്തിരിക്കുകയാണ്‌. ഇത്തരത്തില്‍ പാ‍ര്‍ട്ടിയുടെ മറവില്‍ രാഹുലും സോണിയയും വന്‍ അഴിമതിയാണ് നടത്തുന്നതെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി യുടെ പരാതി.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :