സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 28 ജനുവരി 2025 (10:12 IST)
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 33 ശതമാനം സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസ് പ്രതികള്‍. 699 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ വിലയിരുത്തിയ എഡിആറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ദേശീയ പാര്‍ട്ടികളിലെ 278 സ്ഥാനാര്‍ത്ഥികളില്‍ 93 പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്. അതേസമയം ഇവരില്‍ 51 പേരിലുള്ളത് ഗുരുതര വകുപ്പുകളാണ്.
ആം ആദ്മി പാര്‍ട്ടിയുടെ 70 സ്ഥാനാര്‍ത്ഥികളില്‍ 44 പേരും ബിജെപിയുടെ 68 സ്ഥാനാര്‍ത്ഥികളില്‍ 20 പേരും ക്രിമിനല്‍ കേസ് പ്രതികളാണ്. അതേസമയം 23 പേര്‍ക്ക് 50 കോടി രൂപയിലധികം ആസ്തിയുണ്ട്. നിരക്ഷരരായ സ്ഥാനാര്‍ത്ഥികള്‍ 29 പേരാണ്. 96 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും മത്സരിക്കാനുണ്ട്.