ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: 17 പൊലീസുകാര്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (12:51 IST)
ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഉത്തരാഖണ്ഡിലെ ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും ഉള്‍പ്പെടെ 17 പൊലീസുകാര്‍ക്ക് ജീവപര്യന്തം. 2009 ജൂലായ് മൂന്നിന് ഗാസിയാബാദില്‍ നിന്നുള്ള എംബിഎ വിദ്യാര്‍ഥിയായ രണ്‍ബീര്‍ സിംഗിനെ ഡെറാഡൂണിലെ മോഹിനി റോഡില്‍ വച്ച് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസിലാണ് വിധി.

ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍, ജയിലില്‍ കഴിയുന്ന പതിനെട്ടാം പ്രതിയെ കോടതി വിട്ടയച്ചു. പ്രതികള്‍ ഓരോരുത്തരും 20,​000 രൂപ വീതം പിഴയും അടയ്ക്കണം. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

നിരായുധനായ രണ്‍ബീറിനെ കവര്‍ച്ച സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡൂണ്‍ താഴ്‌വരയില്‍ വച്ച് എകെ 47 റൈഫിള്‍ ഉപയോഗിച്ച് പൊലീസ് കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

ആദ്യം സിബിസിഐഡി അന്വേഷിച്ച കേസ് രണ്‍ബിറിന്റെ
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് സിബിഐക്ക് കൈമാറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :