500 രൂപ നോട്ടുകള്‍ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അവസാന ദിവസം ഇന്ന്

500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അവസാനദിവസം ഇന്ന്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2016 (09:09 IST)
അവശ്യസേവനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനായി ഇനിയും ഇളവ് നീട്ടി നല്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഇത്.

വിവിധ ബില്ലുകള്‍ അടയ്ക്കുന്നതിനും അശു​പത്രികളിലും ആയിരുന്നു പഴയ 500 രൂപ നോട്ടുകള്‍ഉപയോഗിക്കുന്നതിന്​ സർക്കാര്‍ ഇളവ്​ അനുവദിച്ചിരുന്നത്​.

പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനായി ​സര്‍ക്കാര്‍ നല്‍കിയ ഇളവ്​ ഇന്ന്​ അവസാനിക്കുമെന്ന്​ ധനകാര്യ സെക്രട്ടറി ശശികാന്ത് ദാസ്​ ട്വിറ്ററിലൂടെ അറിയിച്ചു. പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള ഇളവ്​ ഡിസംബർ രണ്ടിന്​ തന്നെ ​കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :