AISWARYA|
Last Modified വെള്ളി, 8 ഡിസംബര്‍ 2017 (10:55 IST)
ബിജെപി നേതാവിന്റെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ദളിത് പെണ്‍കുട്ടി. ബിജെപിയുടെ പാട്ഡി താലൂക്ക് യൂണിറ്റിന്റെ പ്രസിഡന്റായ നേതാവിന്റെ മകനെതിരെയാണ്
ആരോപണമുയര്‍നിരിക്കുന്നത്. സുരേന്ദ്രനഗര്‍ ജില്ലയിലെ ഒരു ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
പാട്ഡി പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ബിട്ടു പട്ടേല്‍ എന്ന 23 കാരന്‍ തന്നെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. രണ്ടുപേര്‍ക്കും കുട്ടിക്കാലം മുതല്‍ തന്നായി അറിയാം. സംഭവമായി ബന്ധപെട്ട്
ബിട്ടു പട്ടേലിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.