അഖ്‌ലാഖിന്റ കുടുംബം ദാദ്രി വിട്ടു; ഇനി ഡൽഹിയിലെ വാടകവീട്ടില്‍

 മുഹമ്മദ് അഖ്‌ലാഖ് , പശുവിറച്ചി ,  ദാദ്രി , പൊലീസ്
ദാദ്രി (യുപി)| jibin| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (09:06 IST)
പശുവിറച്ചി തിന്നുവെന്നാരോപിച്ചു കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബാംഗങ്ങൾ ജന്മഗ്രാമം ഉപേക്ഷിച്ച് ന്യൂഡൽഹിയിലേക്കു താമസം മാറ്റി. കൊലചെയ്യപ്പെട്ട അഖ്‌ലാഖിന്റെ ഭാര്യ, മൂത്ത മകനും വ്യോമസേനയിൽ എൻജിനീയറുമായ മുഹമ്മദ് സർതാജ്, മകൾ എന്നിവരാണ് ഡൽഹിയിലെ വാടകവീട്ടിലേക്കു പോയത്.

വീട്ടിലേക്ക് പാഞ്ഞുകയറി നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് നോയിഡയിലെ ആശുപത്രിയിൽ കഴിയുന്ന ഇളയ മകൻ ഡാനിഷിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മുറിയിലേക്കു മാറ്റി. അതേസമയം, കനത്ത പൊലീസ് കാവലിലാണ് ദാദ്രി. സ്ഥലത്ത് ഇപ്പോഴും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

സംഭവത്തില്‍ നീതി ലഭിക്കണമെന്ന് കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്‍്റെ മൂത്ത മകന്‍ സര്‍താജ് പറഞ്ഞിരുന്നു. കൊലപാതകത്തില്‍ നിരവധി പേര്‍ പങ്കാളികളാണ്. വീട്ടിലെത്തി ആക്രമണം നടത്തി പിതാവിനെ കൊലപ്പെടുത്തിയവരെ സഹോദരി തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിന് നീതി ഉറപ്പിക്കാനല്ല രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും സര്‍താജ് ആരോപിച്ചു.

പിതാവിന്റെ കൊലപാതകത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഞങ്ങളുടെ ദുഃഖം എല്ലാവരും മനസിലാക്കണം. ഞങ്ങളുടെ വേദന ആരും മനസ്സിലാക്കുന്നില്ല. രാഷ്ട്രീയലാഭമുണ്ടാക്കാനാണ് നേതാക്കളുടെ ശ്രമം. പിതാവിന്റെ മരണം രാഷ്ട്രീയവിഷയമായി മാറിക്കഴിഞ്ഞു. മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമാണ് പല രാഷ്ട്രീയക്കാരും വീട് സന്ദര്‍ശിച്ചത്.’ സര്‍താജ് കുറ്റപ്പെടുത്തുന്നു. അക്രമികളുടെ ജാതിയോ മതമോ താന്‍ ചോദിച്ചിട്ടില്ല. നീതി മാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം 22ന് ആണ് ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

എന്നാല്‍ സമുദായ സൗഹാർദം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി
മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി. സുപ്രീംകോടതി ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...