ദാദ്രി സംഭവത്തെ അപലപിച്ചുകൊണ്ട് ആര്‍‌എസ്‌എസ് ബംഗാള്‍ ഘടകം

കൊൽക്കത്ത| VISHNU N L| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (13:44 IST)
ദാദ്രി സംഭവത്തെ അപലപിച്ചുകൊണ്ട് ആര്‍‌എസ്‌എസ് പശ്ചിമ ബംഗാള്‍ ഘടകം രംഗത്ത്. ബംഗാൾ ഘടകം സെക്രട്ടറി (പ്രാന്ത കാര്യവാഹക്) ജിഷ്ണു ബസു സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നത്. ദാദ്രി സംഭവം ശക്തമായി അപലപിക്കേണ്ട ക്രിമിനൽ കുറ്റമാണ്. കുറ്റക്കാർക്ക് ശക്തമായ ശിക്ഷ തന്നെ നൽകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ദാദ്രിയെ അപലപിച്ചെങ്കിലും കൊല്‍ക്കത്തയില്‍ നടത്തിയ ബീഫ് ഫെസ്റ്റിനെ അദ്ദേഹം വിമര്‍ശിച്ചു. ബീഫ് പാർട്ടി ലജ്ജാകരമാണെന്നും അപലപിക്കേണ്ടതാണെന്നും ബസു പറയുന്നു. പന്നിയിറച്ചി പാർട്ടി നടത്തിയാൽ മതവിദ്വേഷം ഇളക്കിവിടുകയാണെന്നു ഞങ്ങൾക്കു നേരെ ആക്ഷേപം ഉണ്ടാകില്ലേ. അത്തരം പരിപാടികൾ അനുവദിച്ചികൂടാ, ബസു അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങള്‍ വിജയിക്കുന്നതിലുള്ള അസൂയയാണ് അസഹിഷ്ണുതയെന്നും മറ്റും പറഞ്ഞുള്ള പ്രതിഷേധത്തിനു പിന്നിൽ. ഇത്തരം പ്രതിഷേധങ്ങൾ ദേശവിരുദ്ധ വികാരത്തിന് അഭയം നൽകുകയാണ്, ബസു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :