അഖ്‌ലാകിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ബിജെപി സര്‍ക്കാര്‍ ജോലി നല്‍കുന്നു

അഖ്‌ലാകിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ബിജെപി സര്‍ക്കാര്‍ ജോലി നല്‍കുന്നു

  Dadri case , BJP , Narendra modi , Akhlaq's killers , Mohammad Ahklaq , മുഹമ്മദ് അഖ്‌ലാഖ് , പശുവിറച്ചി , ദാദ്രി , ബിജെപി
ലഖ്‌നൗ| jibin| Last Modified ശനി, 14 ഒക്‌ടോബര്‍ 2017 (17:58 IST)
വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാകിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജോലിയും നല്‍കുന്നു. കേസിലെ പ്രധാന പ്രതി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ദാദ്രിയിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനിലെ പ്രൈവറ്റ് ഫേമില്‍ ജോലി നല്‍കുന്നത്.

ജയിലില്‍ കഴിയുന്നതിനിടക്ക് മരണപ്പെട്ട, കേസിലെ മറ്റൊരു പ്രതിയായ രവീണ്‍ സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് പ്രൈമറി സ്‌കൂളില്‍ ജോലിയും നല്‍കാനും തീരുമാനമായി. ബിജെപി എംഎല്‍എ തേജ്പാല്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജോലി തരപ്പെടുത്തുമെന്നും എംഎല്‍എ അറിയിച്ചു. കേസിലെ മറ്റുപ്രതികളെല്ലാം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുകയാണ്. അതേസമയം, പ്രതികള്‍ ജോലി നേടുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും കേസ് ഇഴഞ്ഞു നീങ്ങുന്നതില്‍ മാത്രമാണ് നിരാശയുള്ളതെന്നും അഖ്‌ലാകിന്റെ സഹോദരന്‍ മുഹമ്മദ് ജാന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :