ആശങ്ക അവസാനിക്കുന്നില്ല; വാനാക്രൈയേക്കാള്‍ മാരകമായ വൈറസിനെ കണ്ടെത്തി - ‘എ​റ്റേ​ണ​ൽ റോ​ക്സ്’ നിസാരക്കാരനല്ല

വാനാക്രൈയേക്കാള്‍ മാരകമായ വൈറസ് കണ്ടെത്തി

 Ransomware , cyber virus , cyber , computers , Computer virus , Ransomware , വാനാക്രൈ റാൻസംവെയര്‍ , എ​റ്റേ​ണ​ൽ റോ​ക്സ് , വി​ൻ​ഡോ​സ് എ​ക്സ് പി, ​വി​ൻ​ഡോ​സ് 8, വി​ൻ​ഡോ​സ് സെ​ർ​വ​ർ , വാനാക്രൈ
ന്യൂ​ഡ​ൽ​ഹി| jibin| Last Modified തിങ്കള്‍, 22 മെയ് 2017 (21:07 IST)
ലോകരാഷ്‌ട്രങ്ങളെ വിറപ്പിച്ച വാനാക്രൈ റാൻസംവെയറിനേക്കാള്‍ മാ​ര​ക​മാ​യ വൈ​റ​സ് ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. എ​റ്റേ​ണ​ൽ റോ​ക്സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​വൈ​റ​സ് കൂടുതല്‍ അപകടകാരിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

വാ​നാ​ക്രൈ വൈറസ് കമ്പ്യൂട്ടറുകളെ ആക്രമിച്ച അതേ രീതിയില്‍ തന്നെയാണ് എ​റ്റേ​ണ​ൽ റോ​ക്സും പ്രവര്‍ത്തിക്കുക. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ വരുതിയിലാക്കുന്ന തരത്തിലാണ് വൈറസിന്റെ നിര്‍മാണം. കി​ൽ​സ്വി​ച്ച് പോ​ലു​ള്ള ബ​ല​ഹീ​ന​ത​ക​ൾ ഇ​ല്ലാ​ത്ത​തിനാലാണ് ഈ വൈറസ് കൂടുതല്‍ അപകടകാരിയാകുന്നത്.

വി​ൻ​ഡോ​സ് എ​ക്സ് പി, ​വി​ൻ​ഡോ​സ് 8, 2003 വേ​ർ​ഷ​നു​ക​ളി​ലു​ള്ള കമ്പ്യൂട്ടറുകളെയാണ് എ​റ്റേ​ണ​ൽ റോ​ക്സും ആക്രമിക്കുക.

ക​മ്പ്യൂ​ട്ട​റു​ക​ളി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റി ഫ​യ​ലു​ക​ളു​ടെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ക്കു​ക​യും തു​റ​ന്നു​കി​ട്ടാ​ൻ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്യുന്ന രീതിയാണ് വാനാക്രൈ റാൻസംവെയറിനുള്ളത്. അതേസമയം, എ​റ്റേ​ണ​ൽ റോ​ക്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :