നിയമന കുംഭകോണം, മധ്യപ്രദേശ് ഗവര്‍ണര്‍ രാജിവയ്ക്കും

ന്യൂഡല്‍ഹി| vishnu| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (12:46 IST)
കോടികളുടെ നിയമന കുംഭകോണത്തില്‍ പ്രതിയായതിനേ തുടര്‍ന്ന് മധ്യപ്രദേശ് ഗവര്‍ണര്‍
രാജിവച്ചേക്കുമെന്ന് സൂചന. ഗവര്‍ണര്‍ രാം നരേഷ് യാദവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്തിനേ തുടര്‍ന്ന് അദ്ദേഹത്തോട് രാജിവയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണറുടെ പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്ന് ആഭ്യന്തര മന്ത്രാലയം യാദവിനോട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം ഉടന്‍ തന്നെ രാജിവച്ചേക്കുമെന്നാണ് സൂചന.

ഹിന്ദിയില്‍ 'വ്യാപം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മദ്ധ്യപ്രദേശ് പ്രഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തിയ 358490 നിയമനങ്ങളില്‍ 228 എണ്ണത്തിലാണ് അഴിമതി കണ്ടെത്തിയത്.
കേസുകളില്‍ ഇതിനകം അഞ്ഞൂറിലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിയമന കുംഭകോണത്തില്‍ ഗവര്‍ണറുടെ മകന്‍ ശൈലേഷ് യാദവ് നേരത്തേ അറസ്റ്റിലായിരുന്നു. അധ്യാപക നിയമന അഴിമതിക്കേസില്‍ ഗവര്‍ണറുടെ 'ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ധന്‍രാജ് യാദവും പിടിയിലായിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :