അഴിമതി ആരോപണം; ദേശീയ ഗെയിംസില്‍ ഓഡീറ്റിംഗ് നടത്തും

ദേശീയ ഗെയിംസ്, കേരളം, ഓഡീറ്റിംഗ്, മന്ത്രിസഭ
തിരുവനന്തപുരം| vishnu| Last Updated: ബുധന്‍, 11 ഫെബ്രുവരി 2015 (14:32 IST)
കേരളത്തില്‍ നടക്കുന്ന 35‌-)മത് ദേശീയ ഗെയിംസിനായി മുടക്കിയ തുകയേക്കുറിച്ച് ഓഡീറ്റിംഗ് നടത്താന്‍
സംസ്ഥാന മന്ത്രിസഭാ തീരുമാനം. 45 ദിവസത്തിനകം ഒഡീറ്റിംഗ് ന്നടപടികള്‍ പൂര്‍ത്തിയാക്കാനും ഗെയിംസിന്റെ നടത്തിപ്പിനെ ബാധിക്കാത്ത രീതിയില്‍ ഓഡീറ്റിംഗ് നടത്താ‍നും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ദേശീയ ഗെയിംസ് കഴിഞ്ഞ് 45 ദിവസത്തിനകം ഓഡിറ്റിങ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഗെയിംസ് തുടങ്ങാന്‍ കാലതാമസം വന്നത് എല്ലാ കാര്യങ്ങളും കാര്യക്ഷമമായി നടക്കുന്നതിനായിട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗെയിംസിനായി നിര്‍മ്മിച്ച സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കുമെന്നും അത് സംസ്ഥാനത്തിന് മുതല്‍ക്കുട്ടാകുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരൊട് പറഞ്ഞു.

ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാന്‍ തിരിച്ചു നന്‍കിയ തുക എന്തു ചെയ്യണമെന്ന് കാര്യത്തിന്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇക്കാര്യം മോഹന്‍ലാലുമായി വീണ്ടും ആലോചിക്കും. ലാലിസം പരിപാടിക്കായി അവസാന നിമിഷമാണ് മോഹന്‍ലാലിനെ സമീപിച്ചത്. എന്നാന്‍ പരിപാടിയുമായി സഹകരിച്ചതിന്റെ പേരിന്‍ മോഹന്‍ലാലിന് ബുദ്ധിമുട്ടുണ്ടായെന്നും അതിന്‍ ഖേദമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാഹനങ്ങള്‍ വാടക്ക് വിളിച്ചതുമുതല്‍ സ്‌പോര്‍ട് ഉപകരണങ്ങളും ലാപ്‌ടോപ്പുകളും വാങ്ങിയത് വരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് കണക്കുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
യോഗ്യതയും മാനദണ്ഡവും നോക്കാതെ 300 ലധികം പേര്‍ക്ക് നിയമനം നല്‍കിയതായും ആരോപണമുണ്ടായിരുന്നു. അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ഗണേഷ് കുമാറും കെ. മുരളീധരനും അടക്കം പലരും സംഘാടകസമിതികളില്‍ നിന്നും രാജിവെച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :