ആശ്വസിക്കാം... അഞ്ഞൂറിന്റെ പുതിയ നോട്ടുകൾ റെഡിയായി!

50 ലക്ഷം പുതിയ 500 രൂപ നോട്ട് വിതരണത്തിന് തയ്യാറായി

aparna shaji| Last Modified ഞായര്‍, 13 നവം‌ബര്‍ 2016 (16:55 IST)
നോട്ടുകൾ പിൻവലിച്ച സംഭവത്തിൽ ജനങ്ങൾക്ക് ആശ്വസകരമായ വാർത്തയാണ് റിസർവ് ബാങ്ക് നൽകുന്നത്. പിൻവലിച്ച പഴയ അഞ്ഞൂറ് നോട്ടുകൾക്ക് പകരമായി പുതിയ അഞ്ഞൂറിന്റെ നോട്ടുകൾ തയ്യാറായി കഴിഞ്ഞു. നാസികിലെ കറന്‍സി നോട്ട് പ്രസില്‍ (സി.എന്‍.പി) നിന്നാണ് രൂപയുടെ ആദ്യ ഗഡു റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിയത്.

500 രൂപയുടെ 50 ലക്ഷം നോട്ടുകളാണ് റിസർവ് ബാങ്കിന് കഴിഞ്ഞ ദിവസം കൈമാറിയത്. അടുത്ത ഗഡുവായ 50 ലക്ഷം ബുധനാഴ്ച കൈമാറുന്നതായിരിക്കും. പിൻവലിച്ച നോട്ടുകൾക്ക് പകരമായി പുതിയ 2000 നോട്ടുക‌ൾ മാത്രം ബാങ്കുകളിലും എ ടി എമ്മുകളിലും നിക്ഷേപിച്ചത് ജനങ്ങളെ കുറച്ചൊന്നുമല്ല വലച്ചത്.

പുതിയ 500 രൂപ നോട്ടുകള്‍ പരിശോധനകള്‍ക്ക് ശേഷം ഉടന്‍ തന്നെ ബാങ്കുകളിലേക്കെത്തുമെന്നാണ് സൂചന. 500 ന്റെ നോട്ടുകൾ വിപണിയിൽ എത്തിയാൽ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :