നോയിഡയില്‍ പന്ത്രണ്ടുകാരിക്ക് മുതലയുടെ ആക്രമണം

നോയിഡ| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (17:16 IST)
മുതലയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരിക്ക് പരിക്കേറ്റു. കതര്‍നിയാഘട്ട് വന്യജീവിസങ്കേതത്തിന് സമീപമുള്ള ഗെരുവ നദിയ്ക്ക് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച ഉച്ചയോടെ നദിക്ക് സമീപം കളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ കൈയില്‍ കടിച്ച മുതല, പെണ്‍കുട്ടിയെ നദിയിലേക്ക് വലിച്ചു താഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :