പ്ലേബോയ് മാഗസിനില്‍ ഇനിമുതല്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ല

ന്യൂയോര്‍ക്ക്| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (19:38 IST)
ലോകപ്രശസ്തമായ പുരുഷ ലൈഫ്‌സ്റ്റൈല്‍- വിനോദ മാസിക പ്ലേബോയ് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തുന്നു. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്‌കോട്ട് ഫ് ളാന്‍ഡേഴ്‌സിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക്‌ ടൈംസാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ അര്‍ധ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധികരിക്കുന്ന പതിവ് തുടരും.

ഇന്‍റര്‍നെറ്റ് ഉപയോഗം കൂടിയതിനാല്‍ തന്നെ മോഡല്‍ ചിത്രങ്ങളും, നഗ്നചിത്രങ്ങളും ഇന്ന് എളുപ്പത്തില്‍ ലഭ്യമായതിനാലാണ് പ്ലേബോയ് മാഗസിനെ മാറ്റി ചിന്തിപ്പിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പല മാറ്റങ്ങളോടും കൂടിയാണ് മാഗസിനിന്റെ പുതിയ പതിപ്പ് രംഗത്ത് വരികയെന്നാണ് സൂചന. ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ സ്ത്രീ കോളമിനിസ്റ്റുകളെ നിയോഗിക്കാനും കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

1953 ല്‍ മര്‍ലിന്‍ മണ്‍റഓയുടെ കവര്‍ ചിത്രവുമായി ഇറങ്ങയി പ്ലേബോയ് വന്‍ സ്വീകാര്യതയാണ് ലോകമെങ്ങും നേടിയത്. 1975ല്‍ 56 ലക്ഷം കോപ്പികളുണ്ടായിരുന്ന മാഗസിന്‍ ഇപ്പോള്‍ 8 ലക്ഷം കോപ്പികള്‍ മാത്രമേ പുറത്തിറക്കുന്നുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :